News & Events

ദത്തുപുത്രിമാർക്കും പൊലീസിനും മലബാർ ഹോസ്പിറ്റലിന്റെ ആദരം.
കോഴിക്കോട്: സമൂഹത്തിനു മാത്യകയായി അനാഥരായ രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കാൻ തയ്യാറായ ബാലുശ്ശേരി പൊലീസ് സ്റ്റേഷനു എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസിന്റെ ആദരം. ചടങ്ങിൽ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജീവനക്കാരെ മലബാർ ഹോസ്പിറ്റലിനുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ആദരിച്ചു. പഠിത്തം പൂർത്തിയാക്കിയ ശേഷം ആര്യക്കും അനുപമയ്ക്കും മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ .മിലി മണി ജോലിയും വാഗ്ദാനം ചെയ്തു . പഠനാവശ്യങ്ങൾക്കുള്ള ലാപ്പ് ടോപ്പുകൾ ദത്ത് പുത്രിമാരായ ആര്യക്കും അനുരൂപയ്ക്കും ട്രാഫിക്ക് അസി. കമ്മീഷണർ പി.കെ. രാജു സമ്മാനിച്ചു. ചടങ്ങിനോടുനുബന്ധിച്ച് നാഗരത്തിലെ ഓട്ടോ ഡ്രൈവര്മാര്ക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറുകണക്കിന് ഓട്ടോ ഡ്രൈവർമാർ പങ്കെടുത്തു .

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ എസ് .ഐ . ശിവദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജ, പൊലീസ് അസോസ്സിയേഷൻ ജില്ലാ ജോ. സെക്രട്ടറി അഭിജിത്ത് , ഡോ. മിലി മണി , ഡോ . ശ്രീധരനുണ്ണി, ഹോസ്പിറ്റൽ സി.ഇ.ഒ . സുഹാസ് പോള, എക്സി. ഡയറക്‌ടർ വിജയൻ , വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ പി.പി.ഉമ്മർ,ശശികുമാർ ,സനൽകുമാർ, കെ.കെ.പ്രേമൻ ,ഉദയകുമാർ ,യു .പോക്കർ ,മനോജ് ശങ്കരനല്ലൂർ എന്നിവർ സംസാരിച്ചു .

X

24hr HELPLINE NUMBER: 9745323232|7561010101

¤